നെടുങ്കണ്ടം: സീനിയർ ചേംബർ ഇന്റർനാഷണൽ (എസ്സിഐ) നെടുങ്കണ്ടം ലീജിയന്റെ ഒന്നാം വാർഷികവും ഓണാഘോഷവും കുടുംബസംഗമവും നെടുങ്കണ്ടം ബിഎഡ് കോളജ് കാമ്പസിൽ നടന്നു. എസ്സിഐ നെടുങ്കണ്ടം പ്രസിഡന്റ് പ്രഫ.ഡോ. എം.ജെ. മാത്യു അധ്യക്ഷത വഹിച്ച സമ്മേളനം സേനാപതി വേണു എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഓണസദ്യ, ഒണക്കളികൾ, കലാപരിപാടികൾ, പൊതുസമ്മേളനം, സമ്മാനദാനം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. ലീജിയൻ സെക്രട്ടറി കെ.സി. ചാക്കോ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോസഫ് ചാക്കോ പുത്തൂർ, വി.എ. ജോസഫ്, പ്രഫ. കെ.എം. മേരിക്കുട്ടി, സൂസൻ ചാണ്ടി, മാത്യു ഡോമിനിക് എന്നിവർ നേതൃത്വം നൽകി.